Monday, February 1, 2010

നൊമ്പരമുണര്‍ത്തുന്ന ഒരോര്‍മ്മ

നൊമ്പരമുണര്‍ത്തുന്ന ഒരോര്‍മ്മ


കുളിക്കാന് വേണ്ടി പോയതായിരുന്നു ഞാനും എന്റെ സുഹൃത്തും
തോട്ടിലെ ഒഴുക്കുവെള്ളത്തിലെ കുളി ഒരു പ്രത്യേക അനുഭൂതിയാണ്
വെള്ളത്തില് കിടന്നാല് കൊതി തീരില്ല
ചെന്നപാടെ ഉടുപ്പും നിക്കറും ഊരി വെള്ളത്തിലേക്ക് ചാടി
വേണ്ടാ വേണ്ടാ .......വേണ്ടാത്തതൊന്നും വിചാരിക്കണ്ടാ ........
ചെറുപ്പത്തിലേ കാര്യമാ .......
മുകളിലേക്കും താഴേക്കും ഭയങ്കരമായ നീന്തല് .......
എവിടെ ? ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങുന്നില്ല
തുണി നനക്കാനായി വന്ന പെണ്ണുങ്ങള് വഴക്ക് പറയാന് തുടങ്ങി
കേറിപ്പോടാ പിള്ളാരെ ചുമ്മാ വെള്ളം കലക്കാതെ .....!!
നീ പോടീ തടിച്ചീ എന്ന് ഞാന് പറഞ്ഞു [തല വെള്ളത്തിനടീല് ആരുന്നു ..ഭാഗ്യം ]
അങ്ങനെ ചാട്ടം വളരെ തകൃതിയായി നടക്കുമ്പോള് എവിടെ നിന്നോ ഒരു കരച്ചില് ശബ്ദം !
ഞാന് പെട്ടെന്ന് ശ്രദ്ധിച്ചു കാരണം അതൊരു പട്ടിക്കുഞ്ഞിന്റെ കരച്ചില് ആരുന്നു
മനുഷ്യന്റെ കരച്ചിലാരുന്നെന്കില്‍ അവിടെ കിടന്നു കരയട്ടെ എന്ന് വിചാരിച്ചേനെ
ഞാന് നോക്കിയപ്പോള് ഞങ്ങള് കുളിക്കുന്നതിന്റെ താഴെ ഒരു ചെറിയ പാറയില് ഒരു പട്ടിക്കുഞ്ഞു നനഞ്ഞു വിറക്കുന്നു ഞാന് പതിയെ അടുത്ത് ചെന്ന് അതിനെ സസൂഷ്മം നോക്കി
അതിന്റെ നോട്ടം കണ്ടപ്പോള് എനിക്ക് എങ്ങനെ എങ്കിലും അതിനെ രക്ഷിക്കണം എന്ന് തോന്നി
പാവം ! എന്തോ അസുഖം പിടിച്ചതാണെന്ന് തോന്നുന്നു
അവിടെ നിന്ന പെണ്ണുങ്ങള് പറഞ്ഞു ഡാ ആസിഡ് വീണതാണെന്നു തോന്നുന്നു ദേ ശരീരത്തിലെ രോമം എല്ലാം പൊഴിഞ്ഞു പോയി ...
എനിക്കതിനെ കണ്ടപ്പോള് വല്ലാത്ത വിഷമം തോന്നി
സുഹൃത്തിനോട് ചോദിച്ചു ...ഡാ എന്നാ ചെയ്യും ?
ഇതിനേം കൊണ്ട് വീട്ടിലേക്കു പോകാന് പറ്റില്ല
എന്നെ ഞങ്ങടെ മമ്മി കൊല്ലും
ഡാ കഷ്ടമോണ്ട് ...ഇതിനെ എങ്ങനാ ഇവിടെ വിട്ടിട്ടു പോകുക
എനിക്ക് സങ്കടം !
അവന് പറഞ്ഞു നിനക്ക് വേണേല് കൊണ്ട് പൊക്കോ
ആമ്പട്ടിയാ വളത്താം ....
എന്തും വരട്ടെ എന്ന് കരുതി ഞാന് അതിനെ കയ്യിലെടുത്തു
പേടിച്ച് പേടിച്ച് വീട്ടിലേക്കു കയറി ചെന്നു
എന്നാടാ ഇത്രേം താമസിച്ചെ.........?? മുഴുവന് ചോദിക്കുന്നതിനു മുന്നേ എന്റെ കയ്യിലിരിക്കുന്ന മുതല്
അമ്മ കണ്ടു
കൊണ്ട് പൊക്കോണം ഈ വീട്ടില് കേറ്റത്തില്ല ഞാന്
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു ...
ഞാന് ആകെ ഒരുമാതിരി കാവില് കയറി കാര്ക്കിച്ഛതുപോലെ ആയി
പട്ടിയെ കളയാനും വയ്യ....... അമ്മ സമ്മതിക്കത്തുമില്ല
ഞാന് അതിനേം എടുത്ത് പിന്നാമ്പുരത്തെക്ക് പോയി
അവിടെ എന്റെ സാമ്രാജ്യമാണ് എന്റെ കളിക്കോപ്പുകളും സാധനങ്ങളും എല്ലാം
അതിനിടയില് ഒരു തുണിക്കഷണം കിട്ടി അതുകൊണ്ട് പട്ടിക്കുഞ്ഞിനെ നല്ലവണ്ണം തോര്ത്തി
തുണിയില് പൊതിഞ്ഞു വച്ചു.........ഉം ....ഇപ്പൊ വിറയല് കുറഞ്ഞു ....
ഇതിനു തിന്നാന് എന്താ കൊടുക്കുക ...
ഒരു തരത്തില് അടുക്കളയില് നിന്നും ഒരു മുട്ട അടിച്ചുമാറ്റി ...
അത് ഒരു പൊട്ടിയ ചട്ടിയില് ഒഴിച്ച് തിന്നാന് കൊടുത്തു
ഉം.....ഹും പട്ടിയിലും ബ്രാഹ്മണരോ.......? അവന് തിന്നാന് കൂട്ടാക്കുന്നില്ല
പിന്നെ മടിച്ചു മടിച്ചു ഒന്ന് രുചിച്ചു നോക്കി
പിന്നെ നല്ല പിക്കപ്പ് ആരുന്നു ഒറ്റ ശ്വാസത്തില് മുഴുവന് അടിച്ചു
തീറ്റ കഴിഞ്ഞു എന്നെ സ്നേഹത്തോടെ ഒന്ന് നോക്കി
അതിന്റെ കണ്ണുകളിലെ ഭാവം എന്താണെന്നു എനിക്ക് മനസിലായില്ല
ഒരു വശത്തേക്ക് മറിഞ്ഞു വീണു
യ്യോ .....ഞാന് ആകെ പേടിച്ചു ...
ചത്തുപോയോ ?
എനിക്ക് സങ്കടം സഹിക്കാനായില്ല വലിയ വായിലെ കരഞ്ഞു
അമ്മോ ... അമ്മെ ....എന്റെ പട്ടിക്കുഞ്ഞു ചത്തുപോയമ്മേ ....
എന്റെ കരച്ചില് കേട്ട് മുത്തശ്ശി എത്തി
കണ്ടപ്പഴേ പറഞ്ഞു ....മക്കളെ അത് ചത്തില്ലെടാ
ഒന്നും കഴിക്കാതിരുന്നു കഴിച്ചതിന്റെ ക്ഷീണമാ
മയങ്ങിപ്പോയതാ നീ കരയാതിരി ....
എന്റെ കരച്ചില് പതിയെ ശമിച്ചു ......
ഇടയ്ക്കിടയ്ക്ക് ഏങ്ങല് മാത്രം
ഞാന് സൂക്ഷിച്ചു നോക്കി ...ങാ പട്ടിക്കുട്ടി ശ്വാസം വിടുന്നുണ്ട്
കുറച്ചു ദിവസങ്ങള്ക്കു ശേഷം അവന്റെ ക്ഷീണം ഒക്കെ മാറി
പൊഴിഞ്ഞു പോയ ഭാഗത്ത് സ്വര്ണ്ണ നിറത്തിലുള്ള പുതിയ രോമം കിളിര്ത്തു
സുന്ദരക്കുട്ടനായി ...
ഞാന് അവനുമായി നല്ല ചങ്ങാത്തമായി എന്ത് പറഞാലും
അനുസരിക്കും [ഞാന് പറഞ്ഞാല് മാത്രം ] മറ്റുള്ളവരെ പേടിയായിരുന്നു
പതിയെ പതിയെ അവന് എല്ലാവരുമായി ചങ്ങാത്തത്തിലായി
നടക്കുമ്പോള് പുറകീന്ന് വന്നു കാലില് കെട്ടിപ്പിടിക്കുക
കുഞ്ഞു പല്ലുകൊണ്ട് നോവിക്കാതെ കടിക്കുക
ഇതൊക്കെ അവന്റെ വിനോദമായിരുന്നു
.
.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങടെ വീട്ടില് ഒരു വിരുന്നുകാരന് വന്നു
അടുത്ത ബന്ധു /പരോപകാരി .... ഞാന് വീട്ടില് ഇല്ലാരുന്നു
നായകനെ കണ്ടപ്പോഴേ അയാള്ക്ക് ബോധിച്ചു
അവന്റെ കുസൃതിയും മറ്റും ഒരുപാട് ഇഷ്ടപ്പെട്ടു
ഈ കക്ഷി വന്നപ്പോള് ഇത്തിരിയെ ഉള്ളുവെങ്കിലും പട്ടിക്കുട്ടി കുരച്ച്ചുവത്രേ
അവന്റെ ശൌര്യം ....അതാണയാളെ ഏറ്റവും കൂടുതല് ആകര്ഷിച്ചത്

ഒറ്റ വാശി....... ഇതിനെ എനിക്ക് വേണം
അച്ഛന് പറഞ്ഞു ..ചെറുക്കന് എവിടുന്നോ കൊണ്ട് വന്നതാ അവനോടു ചോദിയ്ക്കാതെ ഒന്നും പറയാന് പറ്റില്ല ....
നോം ....ആ വേളയില് ഗൃഹത്തില് ഇല്ലയിരുന്നാല്ലോ....
ഇത്യാദി ചര്ച്ചകള് നടക്കുമ്പോഴാണ്
കറക്കിക്കുത്തിയുള്ള നമ്മുടെ ആഗമനം

വന്നപ്പോഴേ അയാള് ചോദിച്ചു ..
മറുപടിക്ക് ഒട്ടും താമസം ഉണ്ടായില്ല ...........പറ്റുകേല !
.
പിന്നീട് അച്ഛന് വന്നു
ഡാ, നീ പറയുന്നത് കേള്ക്കു ..അവരുടെ വീട് നമ്മുടെ അടുത്തല്ലേ എപ്പോ വേണമെങ്കിലും നമുക്ക് അവനെ പോയി കാണാമല്ലോ ...
തന്നേമല്ല , അവനു അവര് നല്ല നല്ല ആഹാരമൊക്കെ കൊടുക്കും
അവര് കാശുള്ളവരല്ലേ....?

ഒരു കൊച്ചു പയ്യനെ മയക്കാന് എളുപ്പം കഴിഞ്ഞു
പോകാന് നേരം അയാള് അവനെ കയ്യിലെടുത്തു ...എന്തോ പന്തികേട്‌ തോന്നിയ അവന്‍ എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി നിസ്സഹായമായ നോട്ടം .....എനിക്കതിനെ നേരിടാനായില്ല
അവന്‍ ചെറുതായി മൂളുന്നുണ്ടായിരുന്നു
അവനെ കൊണ്ട് പോകുമ്പൊള് എന്റെ കണ്ണുകള് നിറഞ്ഞൊഴുകുകയായിരുന്നു
പിന്നംപുരത്തു ഒരു മൂലയില്‍ പോയിരുന്നു ഞാന്‍ ഒരുപാട് കരഞ്ഞു
എല്ലാവരും എന്നെ സമാധാനിപ്പിക്കാന്‍ ആകുന്നത്ര ശ്രമിച്ചു
എനിക്ക് സങ്കടം സഹിക്കാനായില്ല ....
.
.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അവനെ കാണാനായി അവിടെ പോയി
ദൂരെനിന്നും എന്നെ കണ്ടപ്പോഴേ അവന്‍ തിരിച്ചറിഞ്ഞു ബഹളം വെക്കാന്‍ തുടങ്ങി
അഴിച്ചു വിട്ടപ്പോ അവന്റെ സന്തോഷം ഒരു കൊച്ചു കുഞ്ഞിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളിച്ചാടാന്‍ തുടങ്ങി എന്റെ ചുറ്റും ഓടുക എന്നിങ്ങനെ ..........
എനിക്കവനെ അവിടുന്ന് എടുത്തുകൊണ്ടു ഓടാന്‍ തോന്നി ..
അവസാനം കരഞ്ഞുകൊണ്ട് പടിയിറങ്ങുമ്പോള്‍ അവന്റെ നിസ്സഹായമായ നോട്ടം വീണ്ടും അവന്‍ തല ചെരിച്ചു എന്നെ നോക്കി നീ എന്നെ കൊണ്ട് പോകുന്നില്ലേ എന്ന മട്ടില്‍
കണ്ണില്‍ നിന്ന് മറയുന്നത് വരെ അവന്‍ എന്നെ നോക്കി നിന്നു
ഞാന്‍ അവന്റെ കണ്ണില്‍ നിന്നു മറഞ്ഞതും അവന്‍ വലിയ ഉച്ചത്തില്‍ ബഹളം വെക്കാന്‍ തുടങ്ങി
തിരിഞ്ഞു നോക്കാനുള്ള ധൈര്യം ഉണ്ടായില്ല കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ വേഗത്തില്‍ നടന്നു .
.
.
ഒരാഴ്ചക്ക് ശേഷം അച്ഛന്‍ അമ്മയോട് പറയുന്നത് കേട്ടു
പട്ടിക്കുഞ്ഞിനെ അവിടുന്ന് വേറൊരാള്‍ വാങ്ങി ....
അങ്ങോട്ടേക്ക് അയാള്‍ അതിനെ കൊണ്ട് പോയത് ബൈക്കില്‍ വെച്ചാരുന്നു കുഞ്ഞായത് കാരണം മുന്നിലെ ടാങ്കില്‍ ഇരുത്തി ...
പോകും വഴിയില്‍ എവിടെ വച്ചോ .....അപകടം ഒഴിവാക്കാന്‍ പെട്ടെന്ന് ബ്രേക്ക്‌ ചെയ്യേണ്ടി വന്നു ...
മുന്നില്‍ ഇരുത്തിയ പട്ടിക്കുഞ്ഞു തെറിച്ചു റോഡില്‍ വീണു പെട്ടെന്ന് അതുവഴി വന്ന വലിയ വാഹനം അതിനു മുകളിലൂടെ .................
.
.
.
.
.
എന്‍റെ ചങ്ക് തകര്‍ന്നത് മറ്റൊന്ന് കേട്ടപ്പോഴായിരുന്നു ..........
അവസാന പിടച്ചില്‍ പിടയുമ്പോഴും അവന്‍ അയാളെ നോക്കി സ്നേഹത്തോടെ വാലാട്ടിയിരുന്നു
അച്ഛന്‍ അത് പറയുമ്പോള്‍ എന്‍റെ ഹൃദയം നിലച്ചതുപോലെ തോന്നി
പിന്നീടും അതിനെപ്പറ്റി എന്തോ പരയാനാഞ്ഞപ്പോള്‍
ഞാന്‍ സര്‍വ ശക്തിയും ഉപയോഗിച്ചു ആക്രോശിച്ചു
!നിര്‍ത്തുന്നുണ്ടോ !..........
എന്‍റെ ഉള്ളിലെ വിങ്ങല്‍ ദേഷ്യമായി, ഭ്രാന്തായി മാറുകയായിരുന്നു
.
.
.
അത്രയും വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ അയാള്‍ ഒറ്റയ്ക്ക് തലയില്‍ കൈ താങ്ങി ശബ്ദമില്ലാതെ കരയുന്നുണ്ടായിരുന്നു ....... കാരണം കുറച്ചു ദിവസങ്ങള്‍ കൊണ്ട് അവന്‍ അയാളെയും അത്രയ്ക്ക് സ്വാധീനിച്ചിരുന്നു .
.
.
ഈശ്വരാ എന്തിനു .....എന്തിനു നീ അവനെ എന്നില്‍ നിന്നും അകറ്റി ...........??

ഇതെഴുതുമ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു
ഇത് വായിക്കുന്ന പലര്‍ക്കും ഇതൊരു നിസ്സാര കാര്യമായി തോന്നാം പക്ഷെ
അത്രയ്ക്ക് ഞാന്‍ അവനെ സ്നേഹിച്ചിരുന്നു

Sunday, January 10, 2010

നിലാവുകളെ പ്രണയിച്ചകാലം.!!

നിലാവുകളെ പ്രണയിച്ചകാലം.!!

ന്റെ ഹ്യദയത്തിലെ ഉത്സവങ്ങളില്‍ ഇപ്പോള്‍ ആര്‍ത്തിരമ്പുന്ന
പുരുഷാരങ്ങളില്ല,എങ്കിലും മരിക്കാത്ത മനസ്സിന്റെ കോണിലെവിടെയൊ
ഒരു മേളത്തിനുള്ള കലാശം ഞാന്‍ അറിയുന്നു..
ആ മേളത്തിരക്കിലെവിടെയെങ്കിലും നീ ഉണ്ടാകുമെന്ന വിശ്വാസവും...!!

ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍..
അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതേയും പോയവര്‍ ...
നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിണക്കുന്ന നൂല്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരുത്സവം ആര്‍ത്തിരമ്പിക്കടന്നു പോയി


വാകപ്പൂക്കള്‍ കൊഴിഞ്ഞുവീണ ഇടനാഴിയുടെ കുളിരിലുറങ്ങുന്ന
വാവലുകളുടെ ചിറകടിയൊച്ചകള്‍ പിന്നിട്ട് ഞാന്‍ നടന്നൂ...
എണ്ണിയാല്‍ ഒടുങ്ങാത്ത മിന്നാമിന്നികള്‍ പ്രകാശപൂരിതമായി
പറന്നകലുന്നൂ, പാതിരാക്കാറ്റ് വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ മറപറ്റി ഒളിഞ്ഞിരിക്കുന്ന കൂറ്റന്‍ ചീവിടുകള്‍,
മനസ്സ് ചിതലരിക്കാന്‍ തിടുക്കം കൂട്ടുന്നു,ആ വിജനതയില്‍
കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരത്തിനുപോലും
കടല്‍ക്കാറ്റിന്റെ പ്രക്ഷോഭം.കൂറ്റന്‍ കഴുകന്മാര്‍ പറന്നടുക്കുന്നത് പോലെ...
ഇലഞ്ഞിപൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം ഞെട്ടറ്റ്വീഴുന്നൂ.
പാതിരാപ്പൂവിന്റെ ഗന്ധം എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ ..നിശയുടെ താഴ്വരയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും നടന്നകന്നൂ.
ആ ഇളംകാറ്റില്‍ ഇലകള്‍ എന്നെ തഴുതിതലോടിയകലുന്നൂ
പാലപൂവിന്റെ ഗന്ധം പരത്തുന്ന ത്രിസന്ധ്യയുടെ ആരവം പോലെ,



മനസ്സിന്റെ താളുകളില്‍ കാത്തുസൂക്ഷിച്ച പ്രണയത്തിന്റേയും
സ്വപ്നങ്ങളുടേയും, നൊമ്പരങ്ങളുടേയും നേര്‍ത്ത ഇടവേളകള്‍ക്കായ്
ഇതുവഴി നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല.
ഈ വഴി വിജനമാണെന്ന് പലരും പറഞ്ഞിരുന്നു...
എന്നിട്ടും ആരെയൊ തേടിയലയുന്ന എന്റെ ആത്മാവിനെ
ഈ വിജനമാര്‍ന്ന വേളകളില്‍ എനിക്ക് കാണാമായിരുന്നൂ.
എന്റെ സ്വപ്നങ്ങളെ നിന്റെ പ്രതീക്ഷകള്‍ കൊണ്ട്,
ഇനിയും ഉണര്‍ത്താതിരിക്കുക നിന്റെ സ്വപ്നങ്ങളെ
എന്റെ പ്രതീക്ഷകളായ് ഞാന്‍ കാത്തുകൊള്ളാം
ഓര്‍മകളില്‍ പൊതിഞ്ഞ എന്റെ സ്വപ്നങ്ങളുടെ
ചെപ്പുതുറന്നപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്
ക്യാമ്പസിന്റെ ഇടനാഴിയിലാണ്.

എന്റെ കൌമാരത്തിന്റെ സുവര്‍ണ്ണകാലത്ത്
ഒരുപ്രാര്‍ത്ഥനപോലെ മനസ്സില്‍ ഉരുവിട്ട് നടന്ന
ആ കലാലയം, സ്വപ്നങ്ങള്‍ നെയ്ത് പ്രണയഗീതങ്ങള്‍
മൂളിനടന്ന വര്‍ഷങ്ങള്‍,ഇവിടെ വച്ച് ഒരുപാടു പേരുടെ
സ്വപ്നങ്ങള്‍ക്കു ചിറകു വെച്ചിരുന്നു....ഉയരങ്ങളിലേയ്ക്കു
പറക്കാന്‍ കൊതിച്ചിരുന്ന ഒരുപാട് പേര്‍ ചിറകറ്റ വീണു...
ഇവിടെ ആരുടെയൊക്കയൊ പ്രണയത്തിന്റെ നോവുണ്ട്...
സൌഹൃദത്തിന്റെ ആര്‍ദ്രതയുണ്ട്...
വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,
എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്..


മാഞ്ഞു പോകുന്ന മഴവില്ലിന്റെ ആയുസ്സെ എന്റെ
സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..എങ്കിലും നിനക്ക് മറക്കുവാന്‍
കഴിയുമായിരുന്നൊ.പെയ്തൊഴിയാത്ത പേമാരിയാണ്
എന്റെ പ്രണയമെന്ന്..എങ്കിലും ഒരു രാത്രി അതൊക്കെ തകര്‍ന്നു.
കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു
വെണ്‍ പിറാവുകള്‍ അതുകണ്ട് രസിച്ചു.

പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം ഒരു സിനിമപോലെയാണെന്ന്..
കാരണം ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകളെ വളരെ ചുരുങ്ങിയ
സമയംകൊണ്ടാണ് ഓര്‍മകളാക്കുന്നത്..
അതിനെക്കാള്‍ എത്രയോ ചുരുങ്ങിയ സമയത്തിലൂടെയാണ്
എന്റെ ഓരോദിനവും പിന്നിടുന്നത്..

ഒത്തിരിയൊത്തിരി മോഹങ്ങള്‍ മനസ്സിന്റെ മണിച്ചെപ്പില്‍
ഒളിപ്പിച്ച് വെച്ച് ഏകാന്തവേളകളില്‍ അവയെ ഒന്നൊന്നായ്
എടുത്ത് താലോലിക്കുന്ന നമ്മള്‍ എന്നും ജീവിതമാകുന്ന
തോണി തുഴയുകയാണ്,പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ
നാളുകളുടെ സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍
കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ
കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആസ്നേഹത്തിന്റെ
തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി.

എന്റെ ഓര്‍മകള്‍ക്ക് ഞാന്‍ ചിറക് കൊടുക്കുകയാണ്..
പുഴകളും ഇടത്തോടുകളും വയലേലകളും നെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ ഗ്രാമം..വൃഷ്ചികത്തിലെ പച്ചവിരിച്ച
പാടങ്ങള്‍ മീനത്തില്‍ സ്വര്‍ണ്ണവയലേലകളായി മാറുന്ന ഗ്രാമം
കൊയ്തുകാലം ഉത്സവകാലമാണവിടെ ഇടവപ്പാതിയുടെ
മൂര്‍ദ്ധന്യത്തില്‍കായലുകളായി മാറുന്ന കൊയ്തൊഴിഞ്ഞ
പാടങ്ങള്‍ അതൊക്കെ എന്റെ സ്വപ്നഭൂമിയുടെ പുലര്‍കാലം.



പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച കാലവും വിടവാങ്ങലിന്റെ
കണക്കുകള് സൂക്ഷിച്ച കാലവും,ഇന്ന് വേദനകളുടെ കറുത്ത ജാലകം
എനിക്കു മുന്നില്‍ തെളിയുമ്പോള്‍ അതെല്ലാം സുഖമുള്ള ഓര്‍മകള്‍ മാത്രം


ഇന്ന് എങ്ങും മൂകത നിറഞ്ഞ അന്ധകാരം.
വായ പൊത്തി പിടിച്ച നിഴല്‍ സംസാരം
ചെവിയില്‍ ആരോ മന്ത്രിചു ......തിരിച്ച് പോ....
തിരിച് പോകൂ..നിന്റെ വിരഹം ഞങ്ങളുടെ
സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പികുന്നു
ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്.
മുന്നില്‍ ഇരുള്‍ നിറഞ്ഞ പ്രവാസം
കൂടെ വാടി തളര്‍ന്ന മനസ്സും, ശരീരവും

ഇന്നലെയുടെ തീരത്തുനിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ
തീരത്തിലേയ്ക്ക് അകലുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...

ഇത് എന്റെ സ്വപ്നഭൂമിയിലെ നിറവാര്‍ന്ന നിഴലുകള്‍.!!

ചിന്തകൊണ്ട് മാലാഖമാരേയും വചനം കൊണ്ട് മനുഷ്യനേയും സൃഷ്ടിച്ച ദൈവത്തിന് സ്തുതി.!!

ചിന്തകൊണ്ട് മാലാഖമാരേയും വചനം കൊണ്ട്
മനുഷ്യനേയും സൃഷ്ടിച്ച ദൈവത്തിന് സ്തുതി.!!


ജീവിതം ഒരിയ്ക്കലും അഭിനയം ആകില്ലല്ലോ..
അഭിനയം ഒരിയ്ക്കലും ജിവിതവും
പക്ഷെ ഇവിടെ പലരും ജീവിയ്ക്കാന്‍ വേണ്ടി അഭിനയിക്കുന്നൂ..

ആരോ കറക്കിവിട്ട പമ്പരം പോലെ അതിനിടയില്‍ കറങ്ങിതിരിയുന്നു
മന്‍ഷ്യജന്മം.അവിടെ നീര്‍ക്കുമിളകള്‍ പോലെയുള്ള ജീവിതം..
ബന്ധനങ്ങളുടേയുംബന്ധങ്ങളുടേയുംഇടയില്‍ചരട്പൊട്ടിയ ഒരു പട്ടംപോലെ

തലമുറയുടെ അന്തരം ഇങ്ങനെതുടരുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതെയാകുന്നു.
അവന്റെയുള്ളില്‍ എല്ലാം വെട്ടിപ്പിടിയ്ക്കണമെന്ന മോഹമാണ്

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായ് ബന്ധങ്ങളോടും
ബന്ധനങ്ങളോടും കണക്കുപറയുന്ന കാലം.

ബന്ധങ്ങളുടെയും ബന്ധനങ്ങളുടേയും കാലം കഴിഞ്ഞൂ
ഇന്ന് അതൊക്കെ ഓര്‍മകള്‍ മാത്രം


എന്നെങ്കിലും മനുഷ്യന്‍ ഇതൊക്കെ സ്വയം അവന്റെ മനസാക്ഷിയോട്
ചോദിച്ചിട്ടുണ്ടാകുമൊ..?രാജ്യം വെട്ടിപിടിയ്ക്കാന്‍ പോകുന്നവന്‍
രണഭൂമിയില്‍ വെച്ച് ചോദ്യം സ്വയം ചോദിക്കുമ്പോഴാണോ അവന്‍

മനുഷ്യനുമായി ഇത്തിരി ഒന്ന് അടുക്കുന്നത്..?

എല്ലാ കുതിച്ചുചാട്ടങ്ങളും വിഫലമായ ഒരു യത്നമാണെന്ന് അറിയുന്ന

നിമിഷം ആത്മാവിന്റെ തേങ്ങലുകള്‍ അടയ്ക്കാന്‍ പറ്റാതെ വരുമ്പോഴാണൊ
മന്‍ഷ്യന്‍ ഭൂമിയുടെ അപാരതകളിലേയ്ക്ക് ആഴ്നിറങ്ങുന്നത്.?


നമുക്കൊക്കെ നഷ്ടമായികൊണ്ടിരിയ്ക്കുന്ന ഗ്രാമ സൌന്ദര്യം സ്നേഹത്തിന്റെ
ആ വസന്ധകാലംനാം ഓരോരുത്തരും ഇടനെഞ്ചില്‍ കൂടുകൂട്ടി

ഓര്‍മ്മിക്കുന്ന ആ നല്ലകാലം.സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും
സര്‍വ്വോപരി ഐശ്യര്യത്തിന്റേയും തറവാടായ നമ്മുടെ കേരളം.
ഒരോ പ്രവൃത്തിയും ഭൂമിക്ക് കുളിരുപകരാന്‍

നമ്മള്‍ ആരെങ്കിലും മെനക്കെടാറുണ്ടൊ..?

നാട്ടിന്‍ പുറങ്ങള്‍ നഗരങ്ങളായി പുരോഗമിക്കുന്നൂ
ഇനി ഒരു പച്ചപ്പിനായ് നമുക്ക് എവിടെ അലയണം..
നമ്മുടെ ലക്ഷ്യങ്ങള്‍ക്കായ് ഒരു ദേശവും നമ്മളെ കാത്തു കിടക്കുന്നില്ല
പ്രകൃതി ഔദാര്യം കൊണ്ട് നീട്ടിയ ഇത്തിരി കനിവ് കൊണ്ട്
സംതൃപ്തരാവുന്ന തലമുറയല്ല ഇന്നത്തേത്...
അവസാനത്തെ തുള്ളിയും ഊറ്റീയാലെ ഇന്നത്തെ തലമുറയ്ക്ക് തൃപ്തിവരു
അവന്റെ ആഗ്രഹങ്ങള്‍ ഇങ്ങനെ സാഗരമായി മാറുന്നു അതിന്റെ

അടങ്ങാത്ത അലകളെ പിടിച്ചുനിര്‍ത്താന്‍ അവനു ഇനിയും കഴിയുന്നില്ല

ഓര്‍മയുടെ തംബുരുവില്‍ മധുരമാം കാലത്തിലെ ഓര്‍മകള്‍ക്കും ഒരു സുഖം
മനസറിയാതെ മുജ്ജന്മത്തിലേയ്ക്കൊരു പ്രയാണം

നമ്മളൊക്കെ പ്രകൃതിയുടെ വെറും പാഴ്മരങ്ങള്‍ മാത്രം

മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊ

പലപ്പോഴും തിരക്കിനിടയില്‍ മാറിനിന്ന് ഞാന്‍ ഒരോരുത്തരേയും
വീക്ഷിക്കും എന്തിനും ഏതിനും തിരക്ക് പിടിച്ച് ഓടുന്നവര്‍ പക്ഷെ
ഒന്നിനേയും തുടര്‍ച്ചയായ് നോക്കാന്‍ കഴിയാറില്ല..
ഒന്നിനേയും മൌലികമായി മനസ്സിലാക്കാനും ..

പലപ്പോഴും തോന്നിപ്പോകാറുണ്ട്
ജീവിതം ഒരു മരീചികയാണെന്ന്..

ഈ ലോകത്ത് ആരോടൊക്കെ ആരൊക്കെ ആത്മാര്‍ത്ഥത
കാണിക്കുന്നൊ അവരൊക്കെ അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നൂ
അല്ലെങ്കില്‍ കാലം ആവശ്യമില്ലാത്തവരായ് മാറ്റുന്നൂ..

പക്ഷെ സ്നേഹം... അത് പകര്‍ന്ന് നമ്മള്‍ കൊടുക്കുന്നു
എങ്കില്‍ അകമഴിഞ്ഞ് തന്നെ ആരില്‍ നിന്നെങ്കിലും തിരികെ ലഭിക്കും

എന്തൊക്കെ ഈ ലോകത്ത് നടക്കുന്നു.

എവിട ദൈവമേ സത്യമെന്ന രത്നം..?

എവിടെ ദൈവമേ സ്നേഹമെന്ന മനസാക്ഷി....?

എന്റെ മനസ്സാക്ഷികോടതില്‍ ഞാന്‍ വിധിച്ചൂ..

ഈ ലോകത്തില്‍ സത്യമായ സ്നേഹം എന്നൊന്നില്ല
എല്ലാം പൊള്ളയായ വാക്കുകള്‍ മാത്രം
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ല എല്ലാം
ആരോ പറഞ്ഞ് വെച്ചത്പോലെയുള്ള ഓരോ നിബന്ധനകള്‍ മാത്രം

ആരൊക്കയൊ ആര്‍ക്കൊക്കയോ വേണ്ടി കാത്തിരിക്കുന്നു ഇല്ലെങ്കില്‍ എന്നേ

തീര്‍ന്നേനെ ഈ മനുഷ്യജന്മം...

ആരുടെയൊക്കയോ കണ്ണുനീര്‍തുള്ളി സാക്ഷിയാകുന്ന ആ ദിവസം വരും

എനിക്കും പോക്കേണ്ടി വരും നിഷേധിക്കപ്പെട്ട സ്നേഹവും നഷ്ടപ്പെട്ട
കാരുണ്യവും ഉള്ള അകലങ്ങളിലെ ആ നിലാവിലേയ്ക്ക്

ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍
വലിച്ചെറിയുന്ന രക്തബന്ധങ്ങളെ ഓര്‍ത്തുപോകുന്നു

എല്ലാം മടുത്തൂ. സ്നേഹവും കരുണയും എല്ലാം പൊള്ളയായ
വാക്കുകള്‍ മാത്രം ഇപ്പോള്‍ കടമായിട്ട് പോലും സ്നേഹം കിട്ടാനില്ല
ഇങ്ങനെ ഒരു ജന്മം വേണ്ടീല്ലാരുന്നു എന്ന് തോന്നുന്നു


ഞാനും യാത്രയാകും ഈ ബന്ധങ്ങളുടേയും ബന്ധനങ്ങളുടെയും
ലോകത്തുനിന്ന്. ആരോടും ഒരു യാത്രാമൊഴി പറയാതെ ആരും
എന്നെ തിരിച്ചറിയാത്ത ഒരു ലോകത്തിലേയ്ക്ക്

ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഈ ലോകത്തില്‍
ആത്മാര്‍ത്ഥ സ്നേഹം എന്ന് ഒന്ന് ഉണ്ടൊ..?


ഇലകള്‍ കൊഴിയും പോലെ ദിനങ്ങള്‍ ഒന്നൊന്നായി പൊഴിയുകയാണ്..
എന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും എന്ന പ്രതീക്ഷ്യയില്‍
കാലം കാണിച്ചവഴിത്താരയിലൂടെ ഇനിയെത്രനാള്‍ തുടരണം ഈ യാത്രയെന്നറിയില്ല


ഇന്നത്തെ സമൂഹത്തിന്റെ ചട്ടക്കൂടുകളള്‍ക്കപറുമുള്ള ഒരു ലോകത്തെക്കുറിച്ച്
ഇനിയും പഠിയ്ക്കെണ്ടിയിരിക്കുന്നൂ.മൂടുപടം നിറഞ്ഞ് അപാരതതകള്‍കൊണ്ട്
നിറഞ്ഞ ഈ ലോകത്തെക്കുറിച്ച് ഞാന്‍ ഒന്ന് ആലോചിച്ചുപോയി
ഈ ലോകത്തോട് മല്ലടിച്ച് എനിയ്ക്ക് സായത്ത്വമാക്കാന്‍ രഹസ്യങ്ങള്‍
ഇനിയും ഉണ്ട് വിദിയുടെ കൊടുമുടിയില്‍ ജീവിതസുഖം തേടിയലയുന്ന
മനുഷ്യമനസ്സിന്റെ ഉള്‍ക്കോണിലെ ചില നഗ്നസത്യങ്ങള്‍ തേടിയലയുകയാണ് ഞാനിന്ന്..

ഇത്രയും നാള്‍ എനിക്ക് കൂട്ടായി കിട്ടിയത് ആര്‍ക്കും വേണ്ടാത്ത ഒരുപിടി
സ്വപ്നങ്ങള്‍ മാത്രം, മനസ്സിലെ മണ്‍ചിരാതില്‍ നിന്നും പ്രതീക്ഷ്യയുടെ
അവസാന നാളവും അണയുകയാണോ .....
എല്ലാ മനുഷ്യനും പ്രതീക്ഷകളാണൊ മുതല്‍ക്കൂട്ട്..?

നിരാശയില്‍ മുങ്ങിതാന്നുകൊണ്ടിരിയ്ക്കുന്ന ഓരോമനുഷ്യജീവിയുടേയും
പിടിവള്ളി അവന്റെ പ്രതീക്ഷ്യയായിരിയ്ക്കാം.


കാലം മറക്കാത്ത ഓര്‍മകളില്‍ അക്ഷരങ്ങള്‍ കൊണ്ട് മനസ്സില്‍
കുറിച്ചിട്ട ഓര്‍മകള്‍ക്ക് കണ്ണുനീരിന്റെ നനവോ അതോ പ്രകൃതിയുടെ നോവോ..?

ആരും ആരോടും പറയണ്ടാത്ത ഒരു മൊഴിയുണ്ട് “യാത്രാമൊഴി“
വേര്‍പാ‍ടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം അത്
ഞാനുമറിയുന്നു അന്‍പത്തിയാറക്ഷരങ്ങള്‍ എന്റെ മനസ്സിനെ കടലാസ്സില്‍
പകര്‍ത്താന്‍ മതിയാകുന്നില്ലെന്ന്, അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ക്കായി
കാത്തിരിയ്ക്കാം, ഞാന്‍ അറിയാതെ തുടങ്ങിയ ഈ ജീവിതംപോലെ ഈ
അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്..
ഒടുക്കമില്ലാത്ത തുടക്കത്തിനായ്..


ഇനി ഒരു പുലരിയ്ക്കായ് നമുക്ക് കാതോര്‍ക്കാം
നന്മയും സ്നേഹവും വാത്സല്യവും ഇടകലര്‍ന്ന
ഒരു ലോകത്തെ നമുക്ക് സ്വപ്നം കാണാം

ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും
എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന്തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം,
പാഥേയമില്ലാത്ത ഈയുള്ളവന്റെ ഈ യാത്രയില്‍വീണുകിട്ടിയ
ചില മുഹൂര്‍ത്തങ്ങളെ അടിസ്ഥാനമാക്കി കുറിച്ചത്.

Friday, January 16, 2009